
ഇരിങ്ങാലക്കുട : ചേലൂര്‍ അരിപ്പാലം പി.ഡബ്ളു.ഡി റോഡില്‍ എടക്കുളം പാലത്തിനു സമീപമുള്ള വെള്ളക്കെട്ട് ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൂമംഗലം മണ്ഡലം കോണ്‍ഗ്രസ്(ഐ) കമ്മിറ്റി വെള്ളക്കെട്ടില്‍ വഞ്ചിയിറക്കി പ്രതിഷേധിച്ചു. വര്‍ഷങ്ങളായി മഴക്കാലത്ത് ഈ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. തോട് കണക്കെ ജലനിരപ്പുയര്‍ന്ന റോഡില്‍ മീറ്ററുകളോളം വെള്ളം കെട്ടി കിടക്കുന്നത് യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ദുരിതമാകുന്നത് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം ആഴ്ചകള്‍ക്ക് മുന്‍പേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അംബികാ ചാത്തുവിന്റെ വാര്‍ഡിലാണ് ഈ ദുരവസ്ഥ.നാട്ടുകാര്‍ നേരത്തെ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ജോസ് മൂഞ്ഞേലി വഞ്ചിയിറക്കല്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment