
ഇരിങ്ങാലക്കുട : തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി 12 പുതിയ ബസ്സുകളുമായി 90 ഓളം സര്‍വീസുകള്‍ ആരംഭിച്ച് ഒരു ദിവസം പിന്നിടുമ്പോഴേക്കും സ്വകാര്യ ബസ്സുകള്‍ , കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ വഴി മുടക്കികളാകുന്നു. മറ്റു റൂട്ടുകളിലെ സ്വകാര്യ ബസ്സുകളെയും തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ഓര്‍ഡിനറി ബസ്സുകളെയുമാണ് കെ.എസ്.ആര്‍.ടി.സിയുടെ യാത്ര തടസ്സപ്പെടുത്താന്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ ഉപയോഗിക്കുന്നത്. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ കൊടുങ്ങല്ലൂര്‍, തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ എത്തുന്നതോടൊപ്പം തന്നെ ഈ റൂട്ടിലെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും എത്തും. ഈ സമയം സ്റ്റാന്റിലുള്ള തൃശൂര്‍ ,കൊടുങ്ങല്ലൂര്‍ , മാള തുടങ്ങിയ റൂട്ടുകളിലേക്കുള്ള ബസ്സുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് മുന്നിലും പിന്നിലും വശങ്ങളിലുമായി നിര്‍ത്തും. സ്റ്റാന്റിലുള്ള സ്വകാര്യ ബസ് പോയതിനു ശേഷമേ കെ.എസ്.ആര്‍.ടി.സിയെ സ്റ്റാന്റിനു പുറത്തുവിടാന്‍ അനുവദിക്കൂ. വഴിയിലുടനീളം ഈ വഴി മുടക്കല്‍ തുടരുകയും ചെയ്യും . ആദ്യ ദിനം തന്നെ ജനങ്ങള്‍ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സര്‍വീസിനെ ഹൃദയത്തിലേറ്റി എന്നതിന്റെ വ്യക്തമായ സൂചനയാണ് ബസ്സുകളിലെ തിരക്ക് നല്‍കുന്നത്. സ്വകാര്യ ബസ്സുകളുടെ വഴിമുടക്കല്‍ നിമിത്തം അല്പം സമയ നഷ്ടം വന്നാലും യാത്രയും ജീവനും സുരക്ഷിതമാകുമെന്നാണ് കെ.എസ്.ആര്‍.ടി.സി.യാത്രക്കാരുടെ പക്ഷം
No comments:
Post a Comment