
ഇരിങ്ങാലക്കുട : ജനമൈത്രി പോലീസിന്റെ ഉദാത്ത മാതൃകയായ ഇരിങ്ങാലക്കുട പോലീസ് ജനമൈത്രി പോലീസിംഗിന് വീണ്ടും മാതൃകയാകുന്നു. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഗുണം ഓരോ ഇരിങ്ങാലക്കുടക്കാരനിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജനമൈത്രി പോലീസിലെ ഉന്നതാധികൃതരുടെ മൊബൈല്‍ നമ്പര്‍ അടുത്ത ദിവസം മുതല്‍ ഇരിങ്ങാലക്കുടയിലെ ഓരോ വ്യാപാര സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കപ്പെടും . ബീറ്റ് ഓഫീസര്‍, അസിസ്റ്റന്റ് ബീറ്റ് ഓഫീസര്‍ , ലെയ്സന്‍ ഓഫീസര്‍, എസ്.പി, സി.ഐ, എസ്.ഐ എന്നിവരുടെ പേരും മൊബൈല്‍ നമ്പരും ആലേഖനം ചെയ്ത ആയിര ക്കണക്കിന് കാര്‍ഡുകളാണ് ഇതിനായി ഇരിങ്ങാലക്കുട പോലീസ് തയ്യാറാക്കിയിരിക്കുന്നത്. ഇവ അടുത്ത ദിവസം മുതല്‍ ഇരിങ്ങാലക്കുടയിലെ ഓരോ വ്യാപാര സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും നല്‍കിത്തുടങ്ങും. ജനമൈത്രി പോലീസിന്റെ സഹായം എല്ലാവരിലും എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അധികൃതര്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു . കൂടുതല്‍ ജനകീയമാകാനുള്ള ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റെ ഇത്തരം ശ്രമങ്ങള്‍ ഏറെ ശ്ലാഘനീയമാണ്
No comments:
Post a Comment